Welcome, Guest
Username: Password: Secret Key Remember me

TOPIC:

Malayalam Testimonials 3 years 2 months ago #2154

Arthritis(സന്ധിവാതം) cured- testimony

ഹലോ,

6 മാസം മുൻപ് എന്റെ രണ്ടു കാലുകളിലും ആർത്രൈറ്റിസ് അഥവാ സന്ധിവാതം ബാധിച്ചിരുന്നു. എനിക്ക് നടക്കാനോ അല്ലെങ്കിൽ കുറച്ചധികം നേരം ഇരിക്കാനോ സാധിച്ചിരുന്നില്ല. രാവിലെയായിരുന്നു വേദന കൂടുതൽ. രണ്ടു കാലുകളിലും ഒരേ സ്ഥലത്തു തന്നെയായിരുന്നു വേദന അനുഭവപ്പെട്ടിരുന്നത്. കാൽ മുട്ടിൽ ആയിരുന്നു തുടക്കം. പിന്നീടങ്ങോട്ട് കാൽമുട്ടിനു താഴേക്കും(achilies), കുതി കാലിലേക്കും(heel), പിന്നീട് കാൽവിരലുകളിൽ ഏക്കും, പടർന്നു. സന്ധികളിൽ ആയിരുന്നു കൂടുതലും. ഈ പ്രദേശത്തുള്ള ഒരു ഡോക്ടർടെ അടുത്ത് പോയി എല്ലാ ബ്ലഡ് ടെസ്റ്റുകളും ചെയ്തു. ബ്ലഡ് ടെസ്റ്റിൽ ഒരു റൂമറ്റോയ്ഡ് ഘടകമോ അല്ലെങ്കിൽ യൂറിക്കാസിഡോ ഒന്നും കാണിച്ചില്ല. പക്ഷേ ലക്ഷണങ്ങളെല്ലാം തന്നെ ഓട്ടോ ഇമ്മ്യൂൺ അസുഖം ആയ റൂമറ്റോയ്ഡ് ആർത്രൈറ്റിസിന്റെ ആയിരുന്നു. അവർ diclofenac sodium (tablet)കുറിച്ചു തന്നു. അത് വേദന കുറച്ചു. പക്ഷേ പ്രശ്നം എന്താണെന്ന് വച്ചാൽ ദിവസവും അത് കഴിക്കണം. ഇടയിൽ ഒരു ദിവസം നിർത്തുകയാണെങ്കിൽ വേദന തിരിച്ചു വരുകയും ചെയ്യും. ഈയൊരു അവസ്ഥയിൽ ഞാൻ Uni5 ആയി സംസാരിച് Uni5 യുടെ ആർത്രൈറ്റിസ് ചികിത്സ തുടങ്ങി. മരുന്നുകൾ നിർത്തി. അഞ്ച്(5) ഘടകങ്ങളും ആറുമാസം(6) ചെയ്തു. തുടക്കം ഇഞ്ചിയിട്ട വെള്ളത്തിലായിരുന്നു, ഫെർമെൻറ് ചെയ്ത ബ്രൗൺ റൈസ്, ഗ്രീൻ ചട്നികൾ, ഈന്തപ്പഴ ത്തിന്റെ യും നട്സ് സിന്റെയും ജ്യൂസുകൾ, എന്നും രാത്രി തൃഫലചൂർണ്ണം, കാസ്റ്റർ ഓയിൽ ക്ലെൻസിങ് എല്ലാമാസവും ചെയ്തു.. കർപ്പൂരാദിതൈലം ഉണ്ടാക്കി, അത് തേച്ചിരുന്നു. നാലു മാസത്തിനു ശേഷം എന്റെ കാലുകൾ പൂർണ്ണമായും സാധാരണ നിലയിലേക്ക് എത്തി. എനിക്ക് അപ്പോൾ നടക്കാൻ പറ്റും ആയിരുന്നു. ഞാൻ ദിവസവും മുരിങ്ങയില കഴിച്ചിരുന്നു, കൂടാതെ ദിവസവും ചുക്ക്, കുരുമുളക, തിപ്പലി തേനിൽ ചാലിച്ച് കഴിക്കുമായിരുന്നു. ഏറ്റവും പ്രധാനമായി കരുതുന്നത് Uni5 വെബ്സൈറ്റിൽ നിർദ്ദേശിച്ചിരുന്നു ജിഞ്ചർ കംപ്രഷൻ (ginger compression)ആണ്. അത് വേദന ഒരുപരിധിവരെ മാറ്റി തന്നു. പൂർണ്ണമായും സ്വാഭാവിക രീതിയിൽ രോഗശമനത്തിന് ആറുമാസം എടുത്തു. ഞാനിപ്പോൾ ദിവസവും ഓടാനും ടെന്നീസ് കളിക്കാനും തുടങ്ങി. ആർത്രൈറ്റിസ് അഥവാ സന്ധിവാതം പൂർണ്ണമായും മാറുവാൻ Uni5 രീതി പരീക്ഷിക്കണം എന്ന് അതിയായി ശുപാർശ ചെയ്യുന്നു. തീർത്തും സ്വാഭാവിക രീതിയിൽ എന്റെ ആർത്രൈറ്റിസ് മാറ്റി തന്നതിന് Uni5 യോടു നന്ദി പറയുന്നു.

Thanks
Raj Krishnan
Alabama,USA,September 2020

Please Log in or Create an account to join the conversation.

Malayalam Testimonials 3 years 2 months ago #2155

Dysentery cured- Testimony

എല്ലാവർക്കും ഹായ്,

എന്റെ 80 ദിവസം പ്രായമുള്ള കുഞ്ഞിന് 15 ദിവസത്തിൽ കൂടുതലായി വയറിളക്കം ഉണ്ടായിരുന്നു. പച്ചനിറത്തിൽ മലവിസർജനം ചെയ്തിരുന്നു. അപ്പോൾ ഞങ്ങൾ കുഞ്ഞുങ്ങളുടെ ഡോക്ടറെ കാണിച്ച് അദ്ദേഹം പറഞ്ഞ മരുന്ന് കൊടുത്തു. പക്ഷേ യാതൊരു തരത്തിലുള്ള മെച്ചവും ഉണ്ടായി രുന്നില്ല. അപ്പോൾ ഞങ്ങൾ Uni5യെ സമീപിച്ചു പറഞ്ഞു തന്ന നിർദ്ദേശങ്ങൾ പാലിച്ചു.

1. പ്രസവം കഴിഞ്ഞ് ആദ്യത്തെ 3 മാസം അമ്മ നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ കഴിക്കരുതെന്ന് നിർദ്ദേശിച്ചു.
2. അഞ്ചു ദിവസം വെറും വയറ്റിൽ കീഴാർനെല്ലി(phyllanthus niruri) കഷായം( നന്നായി കഴുകിയതിനുശേഷം ഇലകൾ വെള്ളത്തിൽ വേവിക്കുക) കുടിക്കാൻ പറഞ്ഞു.
3. കുല ദൈവത്തിന്റെ പേരിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാമെന്ന് പ്രതിജ്ഞ ചെയ്തു.

ഇതെല്ലാം ചെയ്തു കഴിഞ്ഞപ്പോഴേക്കും പച്ചനിറത്തിലുള്ള മലവിസർജനം പതുക്കെ കുറഞ്ഞു പിന്നീട് പതുക്കെ വയറിളക്കവും നിന്നു. ഇപ്പോൾ അവൾക്ക് വയറ്റിൽ നിന്നും പോകുന്നത് സാധാരണ നിലയിലായി, നിറവും സാധാരണനിലയിലേക്ക് വന്നു.

ഇത്തരത്തിലുള്ള ഫലപ്രദമായി ഉപയോഗിക്കുവാനായി ലളിതമായ പരിഹാരങ്ങൾ ഉപദേശിച്ചു തന്ന Uni5 ശക്തി ഫൗണ്ടേഷനോട് നന്ദി അറിയിക്കുന്നു.

Karthick, Chennai
September 2020

Please Log in or Create an account to join the conversation.

Malayalam Testimonials 3 years 2 months ago #2156

My pregnancy and lotus birth delivery experience

ഒരിക്കൽ ഞാൻ മോഹനൻ വൈദ്യരുടെ ഒപ്പമുള്ള ഒരു Uni5 വീഡിയോ കാണാൻ ഇടയായി. അതിൽ ലോട്ടസ് ബർത്ത്(lotus birth ) നെ കുറിച്ചുള്ള ഒരു അനുഭവം കേട്ടു. അപ്പോൾ തന്നെ ഞാൻ ഒരു സങ്കല്പം വച്ചു. എന്റെ രണ്ടാമത്തെ പ്രസവം എന്തായാലും ലോട്ടസ് ബർത്ത് ഡെലിവറി മൂലമേ നടത്തൂ എന്ന്. ആരോഗ്യകരമായ ഒരു ഗർഭകാലം എങ്ങനെയുണ്ടാവും എന്ന് അറിയാനായി ഞാൻ uni5 സൈറ്റും വീഡിയോകളും സന്ദർശിച് മുഴുവൻ വായിച്ചെടുത്തു. എന്റെ ആഗ്രഹത്തെ പറ്റി എന്റെ ഭർത്താവിനോട് പറഞ്ഞു അദ്ദേഹവും സമ്മതിച്ചു. ഇത് 4, 5 വർഷത്തിനു മുൻപ് ആയിരുന്നു. അന്ന് ഞങ്ങൾ വാട്ടർതെറാപ്പി, ഓർഗാനിക് ഭക്ഷണങ്ങൾ, ദാനധർമ്മം, ആത്മീയ രീതിയിലുള്ള അഗ്നിഹോത്രം, പിന്നെ ദിവസവുമുള്ള നടത്തം ഇത്രയും ചെയ്യുമായിരുന്നു. ഞങ്ങൾ ഒരു കാര്യം മാത്രം വിട്ടുപോയി ഗർഭധാരണത്തിനു മുൻപിൽ ചെയ്യേണ്ടിയിരുന്ന ഗർഭപാത്രം വൃത്തിയാക്കൽ(prepregnancy cleansing). ഞാൻ മൂന്നു മാസത്തിനു മുമ്പ് ക്ലെൻസിങ് ചെയ്തിരുന്നു. പക്ഷേ എന്റെ ഭർത്താവിന് അത് ചെയ്യാൻ സാധിച്ചില്ല ആർമി ഡ്യൂട്ടി കാരണം. അതിനാൽ ഞങ്ങൾ ഗർഭധാരണം ഒരു കൊല്ലത്തേക്ക് കൂടി വൈകിച്ചു. കാരണം ഞങ്ങൾക്ക് മുഴുവനും uni5 രീതിയിൽ ചെയ്യാനുള്ള സാഹചര്യം അപ്പോഴേ വരുമായിരുന്നുള്ളൂ. പക്ഷേ ഒട്ടും വിചാരിക്കാതെ ഞാൻ ജനുവരി2020 ഇൽ ഗർഭംധരിച്ചു. അത് അംഗീകരിക്കാൻ ഞങ്ങൾ വളരെയധികം ബുദ്ധിമുട്ടി. പക്ഷേ പതുക്കെ അത് സ്വീകരിച്ചു ഞങ്ങൾ അതിനനുസരിച്ച് പ്രവർത്തിക്കുവാൻ തുടങ്ങി. വാട്ടർതെറാപ്പി, അഗ്നിഹോത്രം, ഓർഗാനിക് ഭക്ഷണങ്ങൾ, ദിവസവുമുള്ള നടത്തം, വീട്ടുപണികൾ, കുറച്ച് ശ്വസനക്രിയകൾ ഒക്കെ ചെയ്തുപോന്നു. നാലു മാസത്തിന് ശേഷം കൊറോണയുടെ പശ്ചാത്തലത്തിൽ കുറച്ച് ഓർഗാനിക് ഭക്ഷണങ്ങളും പാലും ലഭ്യത കുറഞ്ഞു. ഏഴുമാസം വരെ പ്രശ്നങ്ങളൊന്നുമില്ലാതെ കടന്നു പോയി പിന്നീട് രണ്ടുദിവസം പുറം വേദന അനുഭവപ്പെട്ടു, പിന്നെ നാവിൽ കുറച്ചു ബോയ്ൽസ് (boils) വന്നിരുന്നു. ഓർഗാനിക് ഭക്ഷണങ്ങൾ ഉം പാലും വീണ്ടും കിട്ടിത്തുടങ്ങിയപ്പോൾ അത് രണ്ടു ദിവസത്തിനകം ശരിയായി. പിന്നെ ഒമ്പതുമാസം ഒരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. പക്ഷേ ഒമ്പതാം മാസത്തിലെ തുടക്കത്തിൽ വിചിത്രമായ ഒരു സംഭവം ഉണ്ടായി. ഒരു ദിവസം ഞാനും എന്റെ ഭർത്താവും കൂടി ഇരിക്കുമ്പോൾ എന്റെ കാലിൽ മൂന്ന് എന്ന നമ്പർ പ്രിന്റ് ചെയ്തു വന്ന പോലെ ഒരു അനുഭവം ഉണ്ടായി. എനിക്ക് എങ്ങനെ ആണെന്ന് അറിയില്ല പക്ഷേ അത് മൂന്ന് എന്ന നമ്പർ തന്നെ ആയിരുന്നു. ഞാൻ എന്റെ ഭർത്താവിനോട് പറഞ്ഞു ഞാൻ സെപ്റ്റംബർ മൂന്നാം തീയതി പ്രസവിക്കും ആയിരിക്കും അതിനാൽ ആയിരിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായത് എന്ന്. അദ്ദേഹത്തോട് ഒന്നാം തീയതി ലീവ് എടുക്കാൻ പറഞ്ഞു. അദ്ദേഹം പുഞ്ചിരിയോടെ സമ്മതിച്ചു. അത്രയും സമയം ഞങ്ങൾ ഒന്നും ആലോചിച്ചിരുന്നില്ല പക്ഷേ സെപ്റ്റംബർ മൂന്നാം തീയതി എഴുന്നേറ്റപ്പോൾ ഫ്ലൂയിഡ്(water broke) പുറത്തേക്ക് വന്നിരുന്നു. പക്ഷേ എനിക്ക് വേദന ഉണ്ടായിരുന്നില്ല. ഞാൻ എന്റെ ഭർത്താവിനെ അറിയിച്ചു. അദ്ദേഹം കുറച്ച് ഭയപ്പാടോടെ ഞങ്ങൾ പോയിരുന്നു ഹൈദരാബാദിൽ ഉള്ള sanctum നാച്ചുറൽ ബർത്ത് സെന്റർ കോൺടാക്ട് ചെയ്തു. അവിടെയുള്ള ഡോക്ടർ എന്നോട് സംസാരിച്ചു ഫ്ലൂയിഡ് ബ്രേക്ക് ആയതിനെപ്പറ്റിയും അന്വേഷിച്ചു. ഞാൻ Uni5 നിർദ്ദേശങ്ങൾ ഓർത്തെടുത്ത് അവബോധത്തോടെ ശ്വസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു കൊണ്ടിരുന്നു. എന്റെ ഭർത്താവ് എന്റെ കൂടെ എന്നെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. അതെനിക്ക് കൂടുതൽ ധൈര്യം തന്നു. കൂടാതെ ഡോക്ടർമാരും നഴ്സുമാരും നല്ല രീതിയിൽ സപ്പോർട്ട് ചെയ്തു. ക്ഷീണം ഉണ്ടായിരുന്നു പക്ഷേ അവബോധത്തോടു കൂടി ഉള്ള ശ്വസനക്രിയകളും മന്ത്രങ്ങളും പ്രാർത്ഥനയും എല്ലാം തന്നെ എന്റെ എനർജി കൂട്ടിക്കൊണ്ടിരുന്നു. 1.59PM ആയപ്പോൾ ഞാൻ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. ആ ഒരു നിമിഷത്തിൽ ഞാൻ എന്റെ വേദനയും ക്ഷീണവും ഉറക്കവും എല്ലാം തന്നെ മറന്നു. ആ നിമിഷം ആയിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും വിലമതിക്കാനാവാത്ത നിമിഷം. എന്റെ ആദ്യത്തെ പ്രസവം(c-section ) ഇതിന് നേരെ വിപരീതമായിരുന്നു. ഞാൻ icu ലും എന്റെ കുഞ്ഞു മറ്റൊരിടത്തും എന്റെ ഭർത്താവ് വേറൊരിടത്തും അദ്ദേഹത്തിന് എന്നെ കാണാൻ വരാൻ പോലും പറ്റാത്ത അവസ്ഥയിലുമായിരുന്നു. ഞാൻ icu വിൽ കിടന്ന് എന്റെ ഭർത്താവ് ഇപ്പോൾ വരും, എന്റെ അമ്മ ഇപ്പോൾ വരും, എന്റെ കുഞ്ഞിനെ ഇപ്പോൾ കാണാൻ പറ്റുമെന്ന് ചിന്തിച്ചിരിക്കുമ്പോൾ ഒരു നഴ്സ് കുഞ്ഞിനെ കൊണ്ടു പോയി അവർ പാല് കൊടുക്കുകയാണ് ചെയ്തത്. എനിക്ക് ഒരുപാട് സങ്കടം തോന്നി കുറേ കരയുകയാണ് ഉണ്ടായത്. എനിക്ക് എന്റെ കുഞ്ഞിനെ ഒന്ന് എടുക്കാനോ, നെഞ്ചോട് ചേർക്കാൻ കഴിഞ്ഞിരുന്നില്ല. അതൊരുപാട് വേദനയുള്ള തും സങ്കടപ്പെടുത്തുന്ന തുമായ ഒരു അനുഭവമായിരുന്നു എന്റെ ആദ്യത്തെ പ്രസവം. സീ സെക്ഷൻ(c section ) മൂലം എന്റെ കുഞ്ഞ് ശരിയായി പാൽ കുടിക്കുകയും ഉണ്ടായിരുന്നില്ല. അവൾ ആദ്യത്തെ ഒരാഴ്ച മുഴുവൻ കരച്ചിൽ തന്നെയായിരുന്നു മാത്രമല്ല അത് ഞങ്ങളെ വളരെയധികം ദുഃഖത്തിലാഴ്ത്തി കയും ചെയ്തു. പക്ഷേ ഇത്തവണ സാധാരണ രീതിയിലുള്ള പ്രസവം അനുഭവിച്ച് അറിയാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. പിന്തുണ തന്നതിനും, ഉപദേശങ്ങൾ തന്നതിനും, മറ്റുള്ളവരുടെ അനുഭവങ്ങൾ പങ്കു വച്ചത് വായിക്കാനുള്ള അവസരം ഉണ്ടാക്കിയതിനും UNI5 ശക്തി ഫൗണ്ടേഷനോട് ഒരുപാട് നന്ദി അറിയിക്കുന്നു. ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു.

സന്ധ്യ (യഥാർത്ഥ പേര്), കേരളം, സെപ്റ്റംബർ 2020.

Please Log in or Create an account to join the conversation.

Malayalam Testimonials 3 years 2 months ago #2157

Back pain cured - Testimonial

അസ്ഥിവേദന / നട്ടെല്ലിലെ ഏറ്റവും താഴെയുള്ള ഭാഗത്ത് (tail bone pain)അനുഭവപ്പെടുന്ന അസഹനീയമായ വേദന- ഇതിനെക്കുറിച്ചുള്ള ഒരു ടെസ്റ്റ് മോണിയൽ ആണിത്. 34 വയസ്സുള്ള ഒരു സ്ത്രീ ആണ് ഞാൻ. എനിക്ക് നട്ടെല്ലിലെ ഏറ്റവും താഴെയുള്ള ഭാഗത്ത് അസ്ഥിയിൽ അതികഠിനമായ വേദന അനുഭവപ്പെട്ടിരുന്നു. രണ്ടു ദിവസത്തിനകം അത് മാറുമെന്നു കരുതി. പക്ഷേ അത് മാറിയില്ല. UNI5 സൈറ്റുകളിൽ കയറി നോക്കിയിട്ട് പുറം വേദനയ്ക്കുള്ള നിർദ്ദേശങ്ങൾ വായിച്ചറിഞ്ഞു. ആ നിർദ്ദേശങ്ങൾ 2, 3 ദിവസങ്ങൾ അതേപോലെ ചെയ്തു. പതുക്കെ പുറം വേദന കുറഞ്ഞു വന്നു രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോഴേക്കും അത് പൂർണ്ണമായും മാറി. എനിക്ക് അതിയായ സന്തോഷമുണ്ട് കാരണമെന്തെന്നാൽ ചില പ്രശ്നങ്ങൾ ഒരിക്കലും മാറുകയില്ല എന്ന് വിചാരിക്കുന്നത് UNI5 യുടെ നിർദ്ദേശങ്ങൾ ആത്മീയ പരമായും കൂടി പാലിച്ചപ്പോൾ അത് പൂർണ്ണമായും ഭേദപ്പെടുന്നു. ഞാൻ ഭഗവാൻ ഓടും uni5 ഓടും നന്ദി പറയുന്നു. ?

മുരിങ്ങയിലയും തേങ്ങയും കൂട്ടി ഒരു മെഡിക്കേറ്റഡ് എണ്ണ ഉണ്ടാക്കി വേദനയുള്ള ഭാഗത്ത് പുരട്ടി. അവിടെ ഹീറ്റ് പാക്കും ഇട്ടു. ഇത് ഞാൻ രണ്ടു ദിവസം തുടർച്ചയായി ചെയ്തുകൊണ്ടിരുന്നു. വേദന പൂർണ്ണമായും മാറി കിട്ടി. ഈ വേദന മാറുവാനായി ഭഗവാനോട് പ്രാർത്ഥിക്കുകയും ചെയ്തു അതു കൂടാതെ സംഭാവനയും ചെയ്തു. ?

നിത്യ (യഥാർത്ഥപേര്), കേരളം, സെപ്റ്റംബർ 2020

Please Log in or Create an account to join the conversation.

Malayalam Testimonials 3 years 1 month ago #2158

5 തത്വങ്ങളും ഉപയോഗിച്ച് എങ്ങനെ (പഞ്ചഭൂതചികിത്സ) പൂർണമായും ഒരു രോഗത്തിൽനിന്നും മുക്തി നേടാം എന്നതിനെ കുറിച്ചുള്ള ഒരു ടെസ്റ്റിമോണിയൽ

Please Log in or Create an account to join the conversation.

Malayalam Testimonials 3 years 1 month ago #2160

Heavy bleeding cured(non stop bleeding after delivery) testimony

എല്ലാവർക്കും നമസ്കാരം

എന്റെ കുഞ്ഞിന്റെ ജനനം സീ സെക്ഷൻ മൂലമാണ് നടന്നത്.സർജറിക്കുശേഷം രണ്ടാഴ്ചയോളമായി നല്ല ബ്ലീഡിങ് ഉണ്ടായിരുന്നു ഡോക്ടർമാർ പറഞ്ഞു അത് തനിയെ നിന്നോളും എന്ന്. പക്ഷെ രണ്ടു മാസത്തിനു ശേഷവും ബ്ലീഡിംഗിന് ഒരു കുറവും ഇല്ലായിരുന്നു മാത്രമല്ല കൂടുകയാണ് ചെയ്തത് ഇതിനൊരു പരിഹാരത്തിനായി ഞാൻ uni5 ആയി ബന്ധപ്പെട്ടു. Uni5 ഉപദേശിച്ച് തന്ന നിർദ്ദേശങ്ങൾ ചുവടെ എഴുതുന്നു. അത് അങ്ങനെ തന്നെ പാലിചപ്പോൾ എനിക്ക് ബ്ലീഡിങ് മുഴുവനായും മാറി.

1. ഇഡലി സ്റ്റീമർ ഇൽ വെച്ച് ആവി കേറ്റി ഉപയോഗിക്കുന്നതുപോലെ വാഴപ്പൂവ്(banana flower-Take only yellow tipped florets ,also remove the long tube(pistil) inside it and avoid outer red bracts too) ആവി കേറ്റുക. പിഴിഞ്ഞ് അതിന്റെ നീര് എടുക്കുക. ഒരുപിടി വാഴപ്പൂവ് എടുത്തിട്ടാണ് ഞാനിത് ചെയ്തത്. അതിൽ നിന്നും ഒരു ഗ്ലാസ് ജ്യൂസ് ലഭിച്ചു. ഞാനിത് ദിവസത്തിൽ രണ്ടു പ്രാവശ്യം കുടിച്ചു. രാവിലെ 11 മണിക്ക് പ്രാതലിനു ശേഷവും പിന്നെ വൈകുന്നേരം.

2. നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കി വീട്ടിൽ വെക്കുന്ന ഭക്ഷണങ്ങൾ മാത്രം കഴിച്ചു.

ഈ നിർദേശങ്ങൾ പാലിച്ച് അപ്പോൾ മൂന്നു ദിവസത്തിനുള്ളിൽ ബ്ലീഡിങ് 75 ശതമാനം കുറഞ്ഞു. 8 ദിവസം കഴിഞ്ഞപ്പോൾ ബ്ലീഡിങ് പൂർണമായും നിന്നു.

ഇത്ര ഫലപ്രദമായി പ്രവർത്തിക്കുന്ന ലളിതമായ ഒരു പ്രതിവിധി പറഞ്ഞു തന്നതിന് Uni5 ശക്തി ഫൗണ്ടേഷനോട്‌ ഒരുപാട് നന്ദി അറിയിക്കുന്നു.

Bhanu, Dubai, October 2020.

Please Log in or Create an account to join the conversation.

Time to create page: 0.178 seconds

Joomla! Debug Console

Session

Profile Information

Memory Usage

Database Queries