Welcome, Guest
Username: Password: Secret Key Remember me

TOPIC:

Malayalam Testimonials 3 years 5 months ago #2140

Dhaanam

 ദാനം


Uni5 ടെ അഞ്ചാമത്തെ ലെവൽ പഠിച്ചതിനുശേഷം എനിക്ക് മനസ്സിലായി ഞാൻ നിത്യേന ആചാരങ്ങൾ അനുഷ്ഠിക്കണം എന്നും സംഭാവനങ്ങൾ ചെയ്യണമെന്നും. തുടക്കത്തിൽ ആചാരങ്ങൾ ചെയ്യുവാനായി അത്ര കഷ്ടം ഇല്ലെന്ന് എനിക്ക് തോന്നി. പക്ഷേ സംഭാവനകൾ ചെയ്യുന്നത് അത്ര എളുപ്പമായിരുന്നില്ല.Uni5 ശക്തി ഫൗണ്ടേഷൻ ഒരു ഓഡിയോ യിൽ നിന്നും എനിക്ക് മനസ്സിലായി വിഷ്ണുഭഗവാനെ പ്രാർത്ഥിച്ചു കഴിഞ്ഞാൽ നമ്മുടെ മനസ്സിൽ സംഭാവനകൾ ചെയ്യാനുള്ള ഒരു ത്വര ലഭിക്കുമെന്ന്. അത് എനിക്ക് സഹായകമായി. ഞാൻ ആത്മാർത്ഥമായി വിഷ്ണുവിനോട് പ്രാർത്ഥിച്ചു എനിക്കതിനുള്ള മനസ്സ് നൽകണേ എന്ന്. തുടക്കത്തിൽ എന്തൊരു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായാലും ആ ഡോക്ടർക്ക് കൊടുക്കുന്ന ഫീസ് ഞാൻ അത്ര തന്നെ സംഭാവനയായി നൽകി പോന്നു. പിന്നീട് ബന്ധങ്ങളിൽ എന്തെങ്കിലും ഒരു എനർജി യുടെ കുറവ് തോന്നിയാൽ അല്ലെങ്കിൽ ഏതെങ്കിലും വിധത്തിലുള്ള സമ്മർദ്ദം അനുഭവപ്പെട്ടാൽ ഞാൻ അപ്പോൾതന്നെ സംഭാവന ചെയ്തു വന്നു.

 അതൊക്കെ പതുക്കെ പത്തുശതമാനം എന്റെ വരുമാനം അല്ലെങ്കിൽ സ്വത്ത് ഞാൻ സംഭാവന ചെയ്തു.


 ആദ്യമൊക്കെ ഞാൻ ചെയ്തത് അത് ചെയ്യണമല്ലോ എന്ന മനസ്സോടുകൂടി ആയിരുന്നു. പക്ഷേ പിന്നീടങ്ങോട്ട് എങ്ങനെ എന്ന് എനിക്കറിയില്ല എന്റെ മനസ്സ് ഏതെങ്കിലുമൊരു ആവശ്യക്കാരന് കാണുമ്പോൾ അവർക്ക് സംഭാവന ചെയ്യാനായി ഒരുങ്ങുന്നു.


 എവിടെയെങ്കിലും ഒരു എനർജി കുറവ് തോന്നിയാൽ ഉടനെ  ഒരു സംഭാവന ചെയ്യുക എന്നത് എന്റെ ഒരു ശീലമായി മാറി കഴിഞ്ഞു ഇപ്പോൾ. മറ്റൊരാൾക്ക് പൈസയുടെ ആവശ്യം ഉണ്ടാകുമ്പോൾ ഉടനെതന്നെ അത് സംഭാവന ചെയ്യുക എന്റെ ഒരു സ്വഭാവം ആയി. ധർമ്മത്തിൽ ജീവിക്കുക അതുപോലെ ആയി ഇപ്പോൾ ഞാൻ ആവശ്യക്കാരനിൽ എന്നെ തന്നെ ഇപ്പോൾ കാണുന്നു.


 കണക്കുകൂട്ടലുകൾ ഒന്നും തന്നെ ഇനി ഇല്ല. എല്ലാം ഭഗവാൻ ആണ് എനിക്ക് തന്നത്. ഭഗവാൻ കാണിച്ചു തരുമ്പോൾ അത് ആവശ്യക്കാരന് എന്നിലൂടെ എത്തണം.



 Uni5 ശക്തി ഫൗണ്ടേഷന് ഞങ്ങളുടെ നന്ദി. ആത്മീയ ജീവിതത്തിലേക്ക് എന്നെയും എന്റെ കുടുംബത്തെയും ബന്ധിപ്പിച്ച് അതിന്.?


Sunanda, New mexico, USA, May 2020.

Please Log in or Create an account to join the conversation.

Malayalam Testimonials 3 years 5 months ago #2141

Uni5 ക്ലാസ്സുകളെ കുറിച്ചും Uni5 അധ്യാപകരെക്കുറിച്ചും ഉള്ള ടെസ്റ്റിമോണിയൽ 


 എല്ലാ ലെവലുകളിൽ ഉം എന്റെ കുടുംബത്തിന് ഗുരുവാ യി ഇരിക്കുന്നതിന് uni5 ശക്തി ഫൗണ്ടേഷന് എന്റെ ഹൃദയത്തിൽ നിന്നും നന്ദി അറിയിച്ചുകൊള്ളുന്നു. കഴിഞ്ഞ കുറെ മാസങ്ങളായി ഉള്ള എല്ലാ സെഷനുകൾക്കും അനുഗ്രഹങ്ങൾക്കും പ്രത്യേകം നന്ദി അറിയിച്ചു കൊള്ളുന്നു.?


 ആദ്യമായി കുഞ്ഞുങ്ങളുടെ ക്ലാസ് നടത്തുന്നതിനും, മാതാപിതാക്കൾക്ക് എങ്ങനെ uni5 കോൺസെപ്റ്റുകൾ  കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കാം എന്ന് പറഞ്ഞു തരുന്നതിനും മധേശ്വരൻ സാർ നു എന്റെ നന്ദി അറിയിക്കുന്നു. അദ്ദേഹത്തിന്റെ അടുത്തു നിന്ന് നേരിട്ട് സെഷനുകൾ ലഭിക്കുന്നത് വലിയ അനുഗ്രഹമായി ഞാൻ കാണുന്നു. ആദ്യമായി ഞാൻ അദ്ദേഹത്തെ കാണുന്നത് കുറച്ചു വർഷങ്ങൾക്കു മുൻപ്  uni5 എന്താണെന്നു അറിയാനായി  അദ്ദേഹത്തിന്റെ ഗൃഹത്തിൽ ചെന്നപ്പോൾ ആണ്. അദ്ദേഹവും അദ്ദേഹത്തിന്റെ അമ്മയും അന്നെനിക്ക് മനസ്സിലാക്കി  തന്നു എന്താണ് നിസ്വാർത്ഥ സ്നേഹം എന്ന്. ക്ഷമ, സ്നേഹം,  കാരുണ്യ, ഇവ എന്താണെന്ന് കാണിച്ചു തന്നതിന് അദ്ദേഹത്തെ ഞാൻ അഭിനന്ദിക്കുന്നു, കൂടാതെ അദ്ദേഹതിൽ നിന്നും നേരിട്ട് കുഞ്ഞുങ്ങൾ പഠിക്കുന്നത് എനിക്ക് സന്തോഷമാണ്. ആദ്യമായി ഞാൻ അദ്ദേഹത്തെ കണ്ടപ്പോൾ എനിക്ക് നടരാജ ഭഗവാനെയും മുരുകനെയും തന്നു. അതു തന്നെയാണ് ഞങ്ങളുടെ കുടുംബത്തിലെ ആദ്യത്തെ പ്രതിഷ്ഠയും. പ്രതിഷ്ഠകളിൽ പരിചയപ്പെടുത്തി തരുന്നതിനും,  എങ്ങനെയാണ് ഉത്സവങ്ങൾ ആഘോഷിക്കുമ്പോൾ അതിൽ കുഞ്ഞുങ്ങളെ ഉൾപ്പെടുത്തുന്നതെന്നും, uni5 സയൻസ് പ്രോജക്ട് കളെ പറ്റി പറഞ്ഞത് വരുന്നതിനും അങ്ങനെ അനവധി കാര്യങ്ങൾക്ക് ഞാൻ അദ്ദേഹത്തോട് നന്ദിയുള്ള അവളാണ്.

 ഞങ്ങൾക്ക് പരിവർത്തനവും പരിണാമവും ഉണ്ടായി ഇപ്പോഴും അത് തുടരുന്നു. ദേവി ശരണം?


 അടുത്തതായി എനിക്ക് നന്ദി പറയാനുള്ളത് റിപുഞ്ചയ് സാറിനോട് ആണ് ദിവസവുമുള്ള ഈ ചാന്റ്ഇങ് സെഷനുകൾക്ക്. ദിവസേന ഒരുമിച്ചുള്ള ഈ ചാന്റിങ് സെഷനുകൾ ഞങൾക്ക് വളരെയധികം പ്രചോദനവും മാർഗനിർദേശവും തരുന്നു. അതിനു കൂടെയുള്ള ഈ ചെറു പ്രഭാഷണം ഞങ്ങൾക്ക് ഒരു മികച്ച ബൂസ്റ്റർ ആണ്. അദ്ദേഹം ഒരു വലിയ പ്രചോദനമാണ് എനിക്ക് എപ്പോഴും. എന്റെ പ്രത്യേക ഗുരു? ദേവി ശരണം?


 അടുത്തത് ഞാനെന്റെ നന്ദി അറിയിക്കുന്നത് മുത്തു അണ്ണനോട് ആണ്. വൗ ! ഇത്രയും മികച്ച സെഷനുകളാണ് അദ്ദേഹം ഞങ്ങൾക്ക് വേണ്ടി കാഴ്ചവയ്ക്കുന്നത്. അദ്ദേഹം ദയയുള്ള അവനും ഉത്തരങ്ങൾ ക്ഷമയോടുകൂടി പറഞ്ഞുതരുന്ന വനമാണ്. ചോദ്യം ചോദിക്കാൻ വേണ്ടി പ്രോത്സാഹിപ്പിക്കുകയും ഉത്തരങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തരികയും ചെയ്യുന്നു. വളരെയധികം അനുഗ്രഹമാണ് അത് ഞങ്ങൾക്ക്. എന്റെ കുഞ്ഞുങ്ങൾ അദ്ദേഹത്തിന്റെ സെഷനുകൾ ആസ്വദിക്കുന്നു.Uni5 യെ കുറിച്ച് അദ്ദേഹത്തിൽനിന്നും കൂടുതൽ അറിയുന്നതിൽ നന്ദി അറിയിക്കുന്നു. ദേവി ശരണം?


 നീ അത്ഭുതകരമായ സെഷനുകൾക്കും അനുഗ്രഹങ്ങൾക്കും ഉള്ള കടം എങ്ങനെയാണ് തിരികെ നൽകുന്നത് എന്ന് എനിക്കറിയില്ല. പരിവർത്തനത്തിനുള്ള സെഷനുകളാണ് ഞങ്ങൾക്ക് ലഭിക്കുന്നത് സഹോദരാ, അത് തിരിച്ചടയ്ക്കുന്നത് അളക്കാൻ കഴിയില്ല. ദേവി ശരണം?


 എല്ലാത്തിനെയും നെടുംതൂണായി നിൽക്കുന്നതിനു   പ്രദീപ് അണ്ണനോട്  എന്റെ നന്ദി അറിയിക്കുന്നു. ഞങ്ങളുടെ uni5 അറിവിന്റെ ഉറവിടം അങ്ങ് ആയി എപ്പോഴും എനിക്ക് തോന്നുന്നു . എന്റെ വലിയ ഗുരു ആയതിന് പ്രദീപ് അണ്ണനോട്‌ നന്ദി. ദേവി ശരണം?


 അവസാനമായി എനിക്ക് ഈ സെഷനുകളുടെ സന്നദ്ധ പ്രവർത്തകരെയും സംഘാടകരെയും നന്ദി അറിയിക്കുന്നു. എല്ലാം സംഘടിപ്പിച്ചതിന് അതിനു പിന്നിൽ പ്രവർത്തിച്ചതിന് ലക്ഷ്മി പ്രിയ മാഡത്തിന് എന്റെ പ്രത്യേക നന്ദി അറിയിക്കുന്നു. അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ? ദേവി ശരണം?


 ഓം നമശിവായ?

ഏപ്രിൽ 2020

Please Log in or Create an account to join the conversation.

Malayalam Testimonials 3 years 3 months ago #2143

UNI5 Health Testimonial:- Milk duct cured

എല്ലാവർക്കും ഹായ്,

ഞാൻ ഇന്ദു. ചെന്നൈയിലാണ് താമസിക്കുന്നത്. ഒരു മാസം ഉള്ള കുഞ്ഞിന് അമ്മയാണ്. മുലയൂട്ടുന്നത് കാരണം എന്റെ ഇടത്തെ ബ്രസ്റ്റിൽ മിൽക്ക് ഡക്ട് (milk duct) ഉണ്ടാവുകയും, അതികഠിനമായ വേദന ഉണ്ടാവുകയും ചെയ്തിരുന്നു. നാലു ദിവസം ഞാൻ ഈ വേദന അനുഭവിച്ചു. അതിനുശേഷം Uni5 Team ആയി ബന്ധപ്പെടുകയും, ഗുണമേന്മയുള്ള ആവണക്കെണ്ണ(castoroil ) ചെറുചൂടോടുകൂടി പുരട്ടി മസാജ് ചെയ്തു ചൂടു പിടിക്കാൻ അവർ ഉപദേശിച്ചു. പെട്ടെന്ന് തന്നെ വേദന ശമിക്കുകയും മിൽക്ക് ഡക്ട് മാറുകയും ചെയ്തു.. ഇത്തരത്തിലുള്ള ലളിതവും ഫലപ്രദവുമായ വീട്ടുവൈദ്യം എല്ലാ അമ്മമാരും പിന്തുടരാൻ വേണ്ടി ശുപാർശ ചെയ്യുന്നു..

Thank you,

Indhu Arunagiri(Real name), Chennai..

Please Log in or Create an account to join the conversation.

Malayalam Testimonials 3 years 3 months ago #2144

Uni5 Health Testimonial :-Sticky and hard stools resolved:

എന്റെ ആറു മാസം പ്രായമുള്ള കുഞ്ഞിന് മലം പോകുന്നത് പ്രശ്നമുണ്ടായിരുന്നു. മലം പോകുമ്പോൾ അവൻ ഭയങ്കര ബുദ്ധിമുട്ട് കാണിച്ചിരുന്നു. അതുകൂടാതെ മലം ഭയങ്കര സ്റ്റിക്കി ആയിരുന്നു ! 4-5 ദിവസങ്ങൾ കഴിയുമ്പോൾ മാത്രമേ ശോധന ഉണ്ടായിരുന്നുള്ളൂ...

Uni5 ശക്തി ഫൗണ്ടേഷനിൽ നിന്നുള്ള നിർദേശങ്ങൾ പ്രകാരം ഞങ്ങൾ uni5 ലെ 5 ലെവലുകൾ ഉം ചെയ്തു :- ആവണക്കെണ്ണ, ഫെർമെൻറ് ചെയ്ത ചുവന്ന അരിയുടെ കഞ്ഞിവെള്ളം(1 സ്പൂൺ ), നല്ല ക്വാളിറ്റി മോരുംവെള്ളം, ഇടയ്ക്കിടയ്ക്ക് വെള്ളം, ഉണക്കമുന്തിരിയുടെ വെള്ളം എന്നിവ കുഞ്ഞിന് കൊടുത്തു.

അമ്മയ്ക്ക് ഉലുവാക്കഞ്ഞി (fenugreek porridge ) കൊടുത്തു.

പതുക്കെ നല്ല വ്യത്യാസം കണ്ടുതുടങ്ങി. കുഞ്ഞിന്റെ ശോധന മൂന്നുദിവസമായി, പിന്നെ പതുക്കെ രണ്ട് ദിവസവും, പിന്നീട് ഒരു ദിവസവും ആയി വന്നു. ഇപ്പോൾ ഒരു ബുദ്ധിമുട്ടും കൂടാതെ കുഞ്ഞ് ദിവസവും ശരിയായ മലശോധന നടത്തുന്നുണ്ട്.

Uni5 ഗ്രൂപ്പിനും ശക്തി ഫൗണ്ടേഷനും നന്ദി?

Sree, Chennai(Not real name)
26 July 2020

Please Log in or Create an account to join the conversation.

Malayalam Testimonials 3 years 3 months ago #2145

Health Testimonial:-Increasing the Amniotic fluid(Oligohydramnios)
level for pregnant woman

എന്റെ ഭാര്യയുടെ രണ്ടാമത്തെ പ്രസവവുമായി ബന്ധപ്പെട്ട് ഉണ്ടായ ഒരു അനുഭവം ഞാൻ ഇവിടെ പങ്കു വയ്ക്കുവാൻ ആഗ്രഹിക്കുന്നു. ഏഴുമാസം വരെ ഒരു പ്രശ്നങ്ങളും ഇല്ലാതെ കടന്നു പോയി. അവൾ സ്കാനിങ് ഉൾപ്പെടെ എല്ലാ ടെസ്റ്റുകളും ചെയ്തിരുന്നു. പക്ഷേ പെട്ടെന്ന് ഏഴാമത്തെ മാസത്തിൽ ചെക്ക് ചെയ്യാൻ പോയപ്പോൾ ഗൈനക്കോളജിസ്റ്റ് പറഞ്ഞു അമ്നിയോട്ടിക് ഫ്ലൂയിഡ് ലെവൽ വളരെ കുറവാണെന്ന്. അതുകൊണ്ട് കുറച്ചു പ്രശ്നമാണെന്നും ഹോസ്പിറ്റലിൽ അഡ്മിറ്റ് വേണ്ടി വരും എന്നും പറഞ്ഞു. പക്ഷേ അതിനു മുൻപ് കുറച്ചുദിവസം കൂടി മറ്റൊരു കാര്യം പരീക്ഷിച്ചു നോക്കാം എന്നും പറഞ്ഞു. അവർ പറഞ്ഞു പറ്റുന്ന അത്രയും ഇളനീർ(tender coconut) കുടിക്കാൻ. വീട്ടിൽ ധാരാളം തെങ്ങ് ഉള്ളതുകൊണ്ട് ദിവസവും എട്ടു മുതൽ പത്തു വരെ ഇളനീർ കുടിക്കാൻ തുടങ്ങി. അത് തന്നെ ഭക്ഷണമായി കണ്ടു. ഒരാഴ്ചയ്ക്കുശേഷം സ്കാൻ ചെയ്തു നോക്കിയപ്പോൾ ഡോക്ടർമാരെല്ലാം അത്ഭുതപ്പെട്ടുപോയി. ഫ്ലൂയിഡ് ലെവൽ വർദ്ധിച്ചിരിക്കുന്നു. അവർ അത് തന്നെ തുടരാൻ ഉപദേശിച്ചു. രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും ടെസ്റ്റ് ചെയ്തപ്പോൾ ഫ്ലൂയിഡിന്റെ ലെവൽ സാധാരണനിലയിൽ ആയി കണ്ടു. അത്ഭുതപ്പെടുത്തുന്ന തിരിച്ചറിയൽ ആയിരുന്നു അവിടെയുള്ള ഡോക്ടർമാർക്ക് ഇത്. ഇളനീരിന്റെ ഗുണം എല്ലാവർക്കും മനസ്സിലായി.

അവൾ പ്രശ്നങ്ങൾ ഒന്നും കൂടാതെ പ്രസവിക്കുകയും ചെയ്തു.

ഗർഭിണികളിൽ അമ്നിയോട്ടിക് ഫ്ലൂയിഡ് കുറവുള്ളവർക്ക് ഞാനീ പ്രതിവിധി ശുപാർശചെയ്യുന്നു.

PS:- ജലദോഷം, പനി മറ്റുചില ശാരീരിക ബുദ്ധിമുട്ട് ഉള്ളവർ ഇളനീർ വെള്ളം ഉപയോഗിക്കരുത്. സൂര്യാസ്തമയത്തിനു ശേഷവും ഇത് കുടിക്കരുത്.

ജയദീപ് കുമാർ(Real name ), കണ്ണൂർ, കേരളം
ആഗസ്റ്റ് 2020

Please Log in or Create an account to join the conversation.

Malayalam Testimonials 3 years 3 months ago #2146

Health Testimonial - lmportance of Desi cows milk

എന്റെ ഭാര്യ പൊതുവേ മെലിഞ്ഞ പ്രകൃതമാണ് ഒരു 40-42 കിലോ. അതിനാൽ അവൾക്ക് എപ്പോഴും മനസ്സിന് പ്രശ്നമാണ്,താൻ വല്ലാതെ മെലിഞ്ഞിരിക്കുന്ന അതുകൊണ്ട്. ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് 12 വർഷമായി. അന്നുമുതൽ ഇന്നുവരെ പാക്കറ്റ് അല്ലെങ്കിൽ ജഴ്സി പശുവിന്റെ പാൽ ആണ് ഞങ്ങൾ ഉപയോഗിക്കാറ്. അര ലിറ്റർ പാല് ദിവസവും കുടിക്കും. അതുകൂടാതെ മുട്ട കഴിക്കും. ഒരു മാറ്റവും പത്തുകൊല്ലം ആയിട്ട് ഉണ്ടായില്ല. ആയിടയ്ക്ക് എനിക്ക് നാടൻ പശുവിൽ ആരാധന വന്നു ഞാൻ നാടൻ പശുവിനെ വാങ്ങിച്ച് വളർത്തുവാൻ തുടങ്ങി. എന്റെ ഭാര്യ നാടൻ പശുവിൻ പാൽ കുടിക്കാൻ തുടങ്ങി. ഒരു ദിവസം ഒരു 400ml പാൽ കുടിക്കും. 6, 7 മാസം കഴിഞ്ഞപ്പോൾ. അത്ഭുതകരമായ മാറ്റം അവളിൽ സംഭവിച്ചു. 42 കിലോ ആയിരുന്നു എന്റെ ഭാര്യ 49 കിലോ വരെ എത്തി.പാക്കറ്റ് പാലോ ജേഴ്സി പാലാ ഒക്കെ ഉപയോഗിച്ച് നോക്കി വർധിക്കാത്ത തൂക്കം കേവലം നാടൻ പശുവിന്റെ ഏഴുമാസത്തെ പാൽ കുടിച്ച അപ്പോഴേക്കും അത്ഭുതകരമായ രീതിയിൽ വർധിച്ചു. നാടൻ പാലിന്റെ മേന്മ യെ കുറച്ചു ഒരു അവബോധം സൃഷ്ടിക്കാനായാണ് ഞാൻ ഇത് എഴുതുന്നത്.

ജയദീപ്കുമാർ(real name), കണ്ണൂർ, കേരള
ഓഗസ്റ്റ് 2020

Please Log in or Create an account to join the conversation.

Time to create page: 0.196 seconds

Joomla! Debug Console

Session

Profile Information

Memory Usage

Database Queries